ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം, പ്രതികരിച്ച് മാളവിക. സോഷ്യല്‍മീഡിയയിലും ഏറെ സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. ദേവയാനം എന്ന ചിത്രത്തിലൂടെയാണ് മാളകവിക പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.മലയാളത്തില്‍ മാത്രമല്ല,
തമിഴിലും മാളവികയ്ക്ക് ഇന്ന് ആരാധകരേറെയാണ്. 916 എന്ന ചിത്രത്തിലാണ് മാളവിക നായികയായി എത്തിയത്. അതിന് ശേഷം ഒരുപിടി ചിത്രങ്ങളില്‍ മാളവിക തന്റെ സാന്നിധ്യമറിയിച്ചു. നിദ്ര, ഹീറോ, ജോസഫ്, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.
വസ്ത്രധാരണത്തിന്റെ പേരില്‍ മാളവിക ഒത്തിരി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ മാളവികയുടെ തുണിയും കുറഞ്ഞുവെന്നാണ് കമന്റുകള്‍.നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
നമ്മുടെ ശരീരം ഇടക്കിടെ മാറിക്കൊണ്ടിരിക്കുമല്ലോ എന്നും തടി കുറഞ്ഞാലും കൂടിയാലും ചോദ്യങ്ങള്‍ വരുമെന്നും തന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് താന്‍ ധരിക്കുന്നതെന്നും മാളവിക പറയുന്നു.