യൗവനത്തിലേക്ക് കടക്കുന്ന പെൺകുട്ടികളുടെ എടുത്ത് ചാട്ടം മൂലം പ്രണയവും ചതിയും തിരിച്ചറിയാതെ ജിവിതം തന്നെ പ്രതിസന്ധിയിലാവുകയും തുടർന്ന് തെറ്റ് തിരിച്ചറിയുമ്പോൾ മുൻതലമുറകളെ അപേക്ഷിച്ച് നിശ്ചയധാർഢ്യത്തോടെ സ്വന്തം ഭാവി കരുപ്പിടിപ്പിക്കാനുള അവരുടെ കഴിവും വിധിയെ പഴിച്ച് തന്റെ കുഞ്ഞുങ്ങളെ നാശത്തിലേയ്ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ഒരു പിതാവിന്റെ വാശിയും സ്നേഹവും നിസ്സഹായതയും എല്ലാം മനോഹരമായി കോർത്തിണക്കിയ ,മധുരമിഠായി എന്ന കൊച്ചു ചിത്രം റിലീസ് ചെയ്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ യൂട്യൂബിൽ തരംഗമാവുകയാണ്.
സഞ്ജയ് ചമ്പക്കര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജയേഷ് നെത്തല്ലൂരിൻ്റെ കഥ തിരക്കഥ സംഭാഷണത്തിൽ പ്രശാന്ത് മണിമലയാണ് ഈ ചിത്രത്തിൻ്റെ സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.
വിവേക് KR ൻ്റെ വരികൾക്ക് സംഗീതം നൽകി ഗാനം ആലപിച്ചിരിക്കുന്നത് അർജുൻ Vഅക്ഷയ് ആണ്. അനിൽ ഉമ്പിടി അസോസിയേറ്റ് ഡയറക്റടറായും, സിബി മാത്യു അസിസ്റ്റൻ്റ് ഡിയറക്ടറായും രാഹുൽ പൊൻകുന്നം ഛായാഗ്രഹണവും, ബിബിൻ വാഴൂർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മൈക്കിൾ ജോസഫ് ആണ്.
കളറിംഗ് മീഡിയാ ഫാക്ടറി അമരീഷ് നൗഷാദും മിക്സിംഗ് സരോഷും നിർവ്വഹിച്ച് പുറത്തിറങ്ങിയിരിക്കുന്ന ഈ ചിത്രം കാലിക പ്രസക്തിയുള്ള ഒരു വിഷയം തന്നെ ആണ് കൈകാര്യം എന്ന കാര്യത്തിൽ ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം.
ജയേഷ് നെത്തല്ലൂർ, പ്രജീഷ് കൂട്ടിക്കൽ, മനോജ് വൈഷ്ണവം, ദിവ്യ തോമസ്തുടങ്ങി 17 ളം വരുന്ന നടീ നടൻമാർ 45 മിന്റ് വരുന്ന ഈ ഹ്രസ്വചിത്രത്തിലുണ്ട്.ഈ ചിത്രം സഞ്ജയ് ചമ്പക്കര യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.