സംഗീതജ്ഞൻ കെ.ജി. ജയൻ (KG Jayan) അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടൻ മനോജ് കെ. ജയൻ മകനാണ്. ഭക്തിഗാനങ്ങൾക്കും വയലിൻ വായനയിലും പ്രാവീണ്യമുള്ള കർണാടക സംഗീതജ്ഞനായിരുന്നു.
ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. കേരള സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാർഡും (1991) ഹരിവരാസനം അവാർഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ൽ പത്മശ്രീ ലഭിച്ചു.ഇരട്ട സഹോദരങ്ങളായ കലാരത്‌നം കെ.ജി. ജയനും സഹോദരൻ വിജയനും ദക്ഷിണേന്ത്യയിൽ അവരുടെ ഭക്തിഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, സ്റ്റേജ് ഷോകൾ എന്നിവയിലൂടെ പ്രശസ്തരാണ്.