മുൻ പ്രധാനമന്ത്രിയും ജനതാദൾ (സെക്കുലർ) പ്രസിഡൻ്റുമായ ഡോ. ദേവഗൗഡ ,ഈ കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ബി.ജെ.പി യുമായി കൈകോർക്കാൻ തീരുമാനിച്ചിരുന്നു. അതിനെതിരായി ഡിസംബറിൽ ബാംഗ്ലൂരിൽ ജെ.ഡി. ( എസ്) ൻ്റെ പ്ലീനറി സമ്മേളനം വിളിച്ചു കൂട്ടി പാർട്ടിയുടെ ഏക വൈസ് പ്രസിഡൻ്റ് ആയിരുന്ന സി.കെ. നാണുവിനെ ദേശീയ പ്രസിഡൻ്റായി തെരഞ്ഞെടുക്കുകയും ചെയ്തു.
അന്ന് കേരളത്തിലെ ഘടകം ഒഴികെ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.തുടർന്ന് ദേശീയ എക്സിക്യൂട്ടിവ് മാർത്താണ്ഡത്ത് വിളിച്ചു കൂട്ടി (JD (S) ദേശീയ ജനറൽ സെക്രട്ടറി ആർ.എസ്. പ്രഭാതിൻ്റെ നേതൃത്വത്തിൽ സമാജ് വാദി പാർട്ടിയിൽ ലയിക്കുന്നതിന് നേതാക്കളുമായി ചർച്ച നടത്തുകയും അതിൽ പ്രകാരം സമാജ് വാദി പാർട്ടി കേരള സംസ്ഥാന പ്രസിഡൻറ് ഡോ.സജി പോത്തൻ തോമസും , ആർ.എസ്.പ്രഭാതും സമാജ് വാദി ദേശീയ അദ്ധ്യക്ഷൻ അഖിലേഷ് യാദവ്ജിയെ കണ്ട് ചർച്ച ചെയ്യുകയും ചെയ്തു.
രാജസ്ഥാൻ, കർണാടക, യു പി ,മദ്ധ്യപ്രദേശ്, പഞ്ചാവ്, ഹരിയാന, കേരള സംസ്ഥാനങ്ങളിലെ J DS, ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളും സംസ്ഥാന പ്രസിഡൻ്റുമാരും യോഗത്തിൽ പങ്കെടുത്തു.തുടർന്ന് 9 സംസ്ഥാനങ്ങളിലെ പ്രവർത്തകരും നേതാക്കൻമാരും സമാജ് വാദി പാർട്ടിയിൽ ലയിച്ചു.
കേരളത്തിൽ ലയന പ്രക്യാപന സമ്മേളനം എറണാകുളം മുളന്തുരുത്തിയിൽ നടന്നു. സമാജ് വാദി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഡോ. സജി പോത്തൻ തോമസിൻ്റെ അദ്ധ്യക്ഷതയിൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നാഷണൽ പ്രസിഡൻ്റ് അഡ്വ.തമ്പാൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ മുന്നണിയുടെ ഭാഗമായി കോൺഗ്രസിൻ്റെ മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനു യോഗം പിന്തുണ പ്രക്യാപിച്ചു.ജനറൽ സെക്രട്ടറിമാരായ ബെൻ ഇണ്ടിക്കാട്ടിൽ, പി.സുകേശൻ നായർ ,റഷീദ് വിളയൂർ,വൈസ് പ്രസിഡൻറ് കുഞ്ഞായൻകുട്ടി, ട്രഷറർ റോയി ചെമ്മനം, ആർ.എസ്. പ്രഭത് തുടങ്ങിയവർ സംസാരിച്ചു.എറണാകുളം ജില്ലാ പ്രസിഡൻറ് ലിജോ ജോർജ് നന്ദി പറഞ്ഞു.