റഷീദ് വിളയൂർ l 26/03/2024
മുളന്തുരുത്തിയിൽ നടന്ന സമാജ് വാദി പാർട്ടിയുടെ സോഷ്യലിസ്റ്റ് കോൺക്ലേവിൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ്ഇന്ത്യയുടെ ദേശീയ പ്രസിഡൻ്റ് അഡ്വക്കറ്റ് തമ്പാൻ തോമസ് നടത്തിയ പ്രഭാഷണം സദസ്സിൻ്റെ പ്രശംസ പിടിച്ച് പറ്റി എന്നതിൽ സംശയമില്ല.ഇന്ത്യാ രാജ്യം എത്തി നിൽക്കുന്ന ഭയാനകരമായ സാഹചര്യത്തെ മറികടക്കാൻ അഭിപ്രായ ഭിന്നതകൾ മാറ്റി വെച്ച് ഒന്നിച്ച് നിൽക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.കോൺഗ്രസ് ഒരു സോഷ്യലിസ്റ്റ് പാർട്ടി തന്നെയാണെന്ന് അന്വേഷിച്ച് ചെന്നാൽ കണ്ടെത്താനാവുമെങ്കിലും പലരും പല ഘട്ടങ്ങളിലായി പ്രസ്ഥാനത്തെ വലത് പക്ക്ഷ- മുതലാളിത്ത ചേരിയിലെത്തിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ജനതാ പരിവാർ എന്നത് സോഷ്യലിസ്റ്റ് താൽപര്യമായിരുന്നില്ലെന്നും സംഘ്പരിവാരത്തിന് അധികാരത്തിലെത്താനുള്ള സൗകര്യമൊരുക്കലായിരുന്നു എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. 18 മാസം തന്നെ ജയിലിലിട്ട കോൺഗ്രസിനോട് വേണമെങ്കിൽ വിരോധം വെക്കാം പക്ഷേ ഇന്നത്തെ ഇന്ത്യയിൽ പൊതുശത്രു വിനെ നേരിടാൻ കോൺഗ്രസിനെ പിന്തുണക്കുക എന്ന ബാധ്യതയാണ് താൻ നിറവേറ്റുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ദേത ഗതിയിലൂടെ ഭരണഘടനയെ അട്ടിമറിക്കുകയാണ് ബിജെപി. ഈ തെരഞ്ഞെടുപ്പിൽ അവർ വിജയിച്ചാൽ മുസ്ലിംകൾ മാത്രമല്ല ഞാനും നിങ്ങളും പൗരന്മാരല്ലാതായി മാറും .ഈ ഭരണഘടനയെ തന്നെ അവർ മാറ്റിയെഴുതും .ഒരു തെരഞ്ഞെടുപ്പും പിന്നീട് ഇവിടെ ഉണ്ടാവില്ല.രാജ്യത്തിനായി ഒന്നിച്ച് നിൽക്കാനുള്ള സമാജ് വാദി പാർട്ടി ദേഗീയ അദ്ധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു.
കേരളത്തിൽ സജി പോത്തൻതോമസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സോഷ്യലിസ്റ്റ് ഏകീകരണശ്രമങ്ങളെ എല്ലാ അർത്ഥത്തിലും തൻപിന്തുണക്കുമെന്നും അത് കൊണ്ടാണ് പ്രത്യേകം താൽപര്യമെടുത്ത് ഈ കോൺക്ലേവിലെത്തിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.