ആനക്കൊലയിൽ നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി വയനാട്ടിൽ. രാവിലെ പടമല ചാലിഗദ്ധയില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ വീട് സന്ദർശിച്ചു കൊണ്ടായിരുന്നു തുടക്കം. വീടിനുള്ളിൽ പ്രവേശിച്ച രാഹുൽ ഗാന്ധി കുടുംബവുമായി സംവദിച്ചു. കനത്ത സുരക്ഷയുടെ നടുവിലായിരുന്നു സന്ദർശനം.
ശനിയാഴ്ച വാരാണസിയിൽ വെച്ച് രാഹുൽ ഗാന്ധി തൻ്റെ ഭാരത് ജോഡോ ന്യായ് യാത്ര താൽക്കാലികമായി നിർത്തിയ ശേഷം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.







