news update kerala: കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കും: മുഖ്യമന്ത്രി

Hot Widget

Type Here to Get Search Results !

news update kerala: കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കും: മുഖ്യമന്ത്രി

 

ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗ ജീവിതശാസ്ത്രത്തിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച കൊളോക്യം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർധിച്ചു വരുന്ന രോഗാതുരത, സാംക്രമികരോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിരോധമെന്ന നിലയിൽ യോഗയുടെ സാധ്യതകൾ ഉപയോഗിക്കാവുന്നതാണ്. മികച്ച ആരോഗ്യ ശീലങ്ങളിലൂടെ മാത്രമേ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ.

 Yaganti- Beautiful places in Andra Pradesh  that we must see: Yaganti;  ആന്ധ്രയിൽ പ്രകൃതി തീർത്ത അത്ഭുത  പ്രതിഭാസം "യാഗണ്ടി
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ജീവിത ശൈലീ രോഗങ്ങൾക്കാവശ്യമായ വിവരശേഖരണവും ചികിൽസ സൗകര്യങ്ങൾക്കും സർക്കാർ നടപടി സ്വീകരിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് ആയിരം യോഗക്ലബ്ബുകളും ഗ്രാമപഞ്ചായത്തുകളിൽ കളിക്കളങ്ങളും ഇത്തരം കാഴ്ചപ്പാടോടെ വിഭാവനം ചെയ്തതാണ്. ആയുഷ് ഗ്രാമം പദ്ധതിയിലൂടെ ശാരീരികവും മാനസികവുമായ സന്തുലിതത്വം രോഗികൾക്ക് നൽകാൻ കഴിയുന്നു. തെറാപ്യൂട്ടിക് ചികിൽസ കേന്ദ്രങ്ങൾ സ്ത്രീകൾക്കും വയോജനങ്ങൾക്കും ഏറെ ഉപകാരപ്പെടുന്നു. കേരളത്തിന്റെ ഈ മേഖലയിലെ പ്രവർത്തനങ്ങളെ നീതി ആയോഗ് അഭിനന്ദിക്കുകയും ചെയ്തു. 

Kerala news11

Top Post Ad

 


Subscribe To WhatsApp