നാവികസേനാ മേധാവിയായി ചുമതലയേറ്റ ശേഷം ആദ്യമായി തലസ്ഥാനത്ത് എത്തുന്ന അഡ്മിറൽ ആർ ഹരികുമാർ അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വഴുതക്കാട് കാർമൽ ഹയർ സെക്കണ്ടറി സ്കൂൾ നാളെ രാവിലെ 11.30 ന് സന്ദർശിക്കും. അന്ന് അദ്ദേഹത്തെ പഠിപ്പിച്ചിരുന്ന കാർമൽ സ്കൂൾ മുൻ അധ്യാപിക ശ്രീമതി ജമീലാ ബീവി, അദ്ദേഹത്തോടൊപ്പം പഠിപ്പിച്ചിരുന്ന സഹപാഠികളും അഡ്മിറലിനെ സ്വീകരിക്കാൻ സ്കൂളിൽ എത്തും. രാവിലെ 11.30 ന് സ്കൂൾ ബാൻഡിൻ്റെയും NCC, SPC കേഡറ്റുകളുടെയും അകമ്പടിയോടെ സ്കൂളിൽ എത്തുന്ന അഡ്മിറൽ ആർ ഹരികുമാർ പൊതു സമ്മേളനത്തിന് ശേഷം പഠിപ്പിച്ചിരുന്ന ക്ലാസ്സ് മുറികൾ സന്ദർശിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ സന്ദർശനം പൂർത്തിയാക്കി അഡ്മിറൽ തിരിച്ചുപോകും
kerala news update: നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ നാളെ വഴുതക്കാട് കാർമൽ ഹയർ സെക്കണ്ടറി സ്കൂളിൽ
26 ഫെബ്രുവരി
Kerala news11