സമാജവാദി പാർട്ടി- കോൺഗ്രസ് കൂട്ടുകെട്ടിൽ ഇന്ത്യാസഖ്യം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിശക്തമായ തിരിച്ചുവരവ് നടത്തി ഭരണം തിരികെ പിടിക്കുമെന്ന് സമാജ് വാദി പാർട്ടി കേരള പ്രദേശ് അധ്യക്ഷൻ ഡോക്ടർ സജി പോത്തൻ പറഞ്ഞു.
സമാജ വാദി പാർട്ടിയുടെ എക്കാലത്തെയും വർഗീയ വിരുദ്ധ നിലപാടുകൾ പാർട്ടി പിന്തുടർന്ന് പോന്നിട്ടുളളആശയങ്ങളോടും പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് മുൻപോട്ട് വെച്ചിട്ടുള്ള പിഡിഎ ഫോർമുല ഉത്തർപ്രദേശിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ മഹാ മഹാസഖ്യത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും ഫാസിസ്റ്റ് ഏകാധിപത്യ ഭരണത്തിൻറെ മോദിയുടെ ഗ്യാരണ്ടിയുടെ അവസാന നാളുകളാണ് 2024 പാർലമെൻറ് തെരഞ്ഞെടുപ്പു കൂടി ഉണ്ടാകാൻ പോകുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.