kerala news update kottayam: ജലജീവന്‍ പദ്ധതി - കറുകച്ചാല്‍ നെടുങ്കുന്നം കങ്ങഴ പഞ്ചായത്തുകളിലേക്കുള്ള സമഗ്രജലവിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

Hot Widget

Type Here to Get Search Results !

kerala news update kottayam: ജലജീവന്‍ പദ്ധതി - കറുകച്ചാല്‍ നെടുങ്കുന്നം കങ്ങഴ പഞ്ചായത്തുകളിലേക്കുള്ള സമഗ്രജലവിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു


ജലജീവന്‍ പദ്ധതിയുടെ കീഴില്‍ കറുകച്ചാല്‍ നെടുങ്കുന്നം പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും ശുദ്ധജലവിതരണത്തിനായുള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് നിര്‍വഹിച്ചു. കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകള്‍ക്കുവേണ്ടിയുള്ള സമഗ്രകുടിവെള്ള പദ്ധതിയാണിത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ഈ പദ്ധതിക്ക് രണ്ട് ഘട്ടമായി 236.53 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 

 Yaganti- Beautiful places in Andra Pradesh  that we must see: Yaganti;  ആന്ധ്രയിൽ പ്രകൃതി തീർത്ത അത്ഭുത  പ്രതിഭാസം "യാഗണ്ടി
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നെടുങ്കുന്നം പഞ്ചായത്തില്‍130 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ വലിച്ച് 3563 വീടുകളിലും, കറുകച്ചാല്‍ പഞ്ചായത്തില്‍ 102 കിലോമീറ്റര്‍ പൈപ്പ്‌ലൈനിലൂടെ 5987 വീടുകളിലും, കങ്ങഴ പഞ്ചായത്തില്‍ 131 കിലോമീറ്റര്‍ പൈപ്പ് ലൈനിലൂടെ 3848 വീടുകളിലുമായി ആകെ 13398 കണക്ഷനുകളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 3 പഞ്ചായത്തുകളില്‍ ഇപ്പോള്‍ നിലവിലുള്ള പ്രാദേശിക കുടിവെള്ള പദ്ധതികളുടെ എല്ലാ അപര്യാപ്തതകളും മറികടക്കാനാകും. മണിമലയാറ്റില്‍ ഉള്ളൂര്‍ പടിയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് നെടുകുന്നം പഞ്ചായത്തിലെ മുളയംവേലിയില്‍ സ്ഥാപിക്കുന്ന പ്രതിദിനം 12 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റില്‍ ട്രീറ്റുചെയ്താണ് ശുദ്ധജലം വിതരണം ചെയ്യുക. പ്ലാന്റില്‍ നിന്ന് നെടുങ്കുന്നം പഞ്ചായത്തിലേക്കായി വീരന്മലയിലുള്ള 8 ലക്ഷം ലിറ്റര്‍, കറുകച്ചാല്‍ പഞ്ചായത്തിലേക്കായി മനക്കരക്കുന്നില്‍ 14 ലക്ഷം ലിറ്റര്‍, കങ്ങഴ പഞ്ചായത്തിലേക്കായി കോമലക്കുന്നില്‍ 5 ലക്ഷം ലിറ്റര്‍, മുണ്ടത്താനത്ത് 5 ലക്ഷം ലിറ്റര്‍, പുതുവെട്ടിപ്പാറയില്‍ 2 ലക്ഷം എന്നിങ്ങനെ സംഭരണ ശേഷിയുള്ള ടാങ്കും പദ്ധതിയിലൂടെ സ്ഥാപിക്കുന്നതാണ്. 

ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നെടുങ്കുന്നം കവലയില്‍ നടന്ന ചടങ്ങില്‍ നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ സി.ജെ. അധ്യക്ഷയായി. ജലവിഭവവകുപ്പ് മന്ത്രിയുടെ ഉദ്ഘാടന സന്ദേശം എ എം മാത്യൂ ആനിത്തോട്ടം അവതരിപ്പിച്ചു. ആന്റോ ആന്റണി എം പി മുഖ്യാതിഥിയായ ചടങ്ങില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.എസ്.റംലാ ബീഗം, ശ്രീജിഷ കിരണ്‍, വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡംഗം ഷാജി പാമ്പൂരി, ജില്ലാ പഞ്ചായത്തംഗം ഹേമലതാ പ്രേംസാഗര്‍, വിവിധ തദ്ദേശ ജനപ്രതിനിധികളായ ലതാ ഉണ്ണികൃഷ്ണന്‍, 

സൗമ്യാമോള്‍ ഒ.റ്റി. രവി വി സോമന്‍, ബി.ബിജുകുമാര്‍, ഷിബു ഫിലിപ്പ്, വീണ വി നായര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ റജി പോത്തന്‍, രഞ്ജി രവീന്ദ്രന്‍, രാജേഷ് വെണ്‍പാലയ്ക്കല്‍, ജോണ്‍സണ്‍ ഇടത്തിനകം, എബ്രഹാം മണമേല്‍, സി.റ്റി.മജീദ് റാവുത്തര്‍, മോഹന്‍ദാസ് കല്ലമ്മാക്കല്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Top Post Ad

 


Subscribe To WhatsApp