തിരുവനന്തപുരം: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പരിശീധനയ്ക്ക് കൊണ്ട് പോകുകയാണ് കുട്ടിയെ എന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു. 15 മിനിറ്റ് മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്.
kerala news update: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി
19 ഫെബ്രുവരി
Kerala news11







