നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് സംഭവം. 23 വയസ്സുകാരായ അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും അരൂര്‍ സ്വദേശികളാണ്.
ഇന്ന് വെളുപ്പിനെയാണ് അപകടം ഉണ്ടായത്. സ്കൂള്‍ ബസിന് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലാണ് ബൈക്ക്. ബസിന്‍റെ പിന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൂടിയ നാട്ടുകാര്‍ മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.അരൂര്‍ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരണപെട്ടത്.





