തിരുവല്ലയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.അഴിയിടത്തുച്ചിറ സ്വദേശി കാശിനാഥൻ (16) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപെട്ടു. രാവിലെ 11.30 യോടെയാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ ബഹളം കേട്ടാണ് നാട്ടുകാർ എത്തിയത്.





