കോഴിക്കോട്:ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി ഒടിഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിന് സമീപമാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാർ അത്ഭുതകരമായി രക്ഷപെട്ടു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ട നിലയിലായി.





