ഗോപിദാസ്. കെ ആർ l എരുമേലി l മൂക്കൻപെട്ടി
എരുമേലി: എയ്ഞ്ചൽവാലി മേഖല ഒറ്റപ്പെടുന്നു. കോട്ടയം ജില്ലയിലെ അതിർത്തിപ്രദേശമായ മലയോരമേഖല കനത്ത മഴയിൽ ഒറ്റപ്പെടുന്നു. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ പമ്പാനദിയും അഴുതയാറും കരകവിഞ്ഞൊഴുകുന്നതോടെ മേഖല ഒറ്റപ്പെട്ട നിലയിലാണ്. 2018ലെ പ്രളയത്തിൽ എയ്ഞ്ചൽവാലി, മൂക്കൻപെട്ടി പാലം പൂർണ്ണമായും തകർന്നപ്പോൾ പ്രദേശമാകെ ഒറ്റപ്പെട്ടിരുന്നു. അതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ ശക്തമായ മഴയിലൂടെ വന്നിരിക്കുന്നത്. അത് സമീപപ്രദേശത്തെ ജനങ്ങൾ വളരെയധികം ആശങ്കയിലാക്കിയിരിക്കുകയാണ്.





