kerala news rain update: കനത്ത മഴ- ദേശിയ ദുരന്ത നിവാരണ സേന സംസ്ഥാനത്ത് എത്തി

Hot Widget

Type Here to Get Search Results !

kerala news rain update: കനത്ത മഴ- ദേശിയ ദുരന്ത നിവാരണ സേന സംസ്ഥാനത്ത് എത്തി

 

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ ഒന്‍പതു സംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്,പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ദുരന്ത
നിവാരണ അതോറിറ്റി , ഡിഫെന്‍സ് സര്‍വീസ് സ്‌കോപ്സ് എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ഓരോ ടീമിന്റെയും സേവനമാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Kerala news11

Top Post Ad

 


Subscribe To WhatsApp