റ്റോംസൺ ചക്കുപാറ
അയർക്കുന്നം: പാമ്പാടി - കൂരോപ്പട - അയർക്കുന്നം പഞ്ചായത്തിലൂടെ കടന്നുപോകുന്ന അയർക്കുന്നം - പാമ്പാടി റോഡ് താളിക്കല്ലു മുതൽ തകർന്നടിഞ്ഞ് കുഴികളും - വെള്ളക്കെട്ടുകളുമായി സഞ്ചാരയോഗ്യമല്ലാതായിട്ടു നാളുകൾ പിന്നിടുന്നു. ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് താളിക്കല്ലു 15-ാം ബൂത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തുകയും. നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ മഴകൾ കനത്ത തോടു കൂടി കുഴികളിൽ വെള്ളക്കെട്ടുകൾ നിറഞ്ഞ് കാൽ നടയാത്രക്കാർക്കു പ്പോലും നടന്നു പോകാൽ പോലും പറ്റിത്ത അവസ്ഥയാണ്, ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവുകാഴ്ചകളാണ്ഇപ്പോൾ യാതൊരുവിധത്തിലും റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. അധികാരികൾ അടിയന്തിരമായി ഇടപ്പെട്ടു റോഡിന്റെ ശോചനീയാവസ്ഥാപരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ് താളിക്കല്ല് 15-ാം ബൂത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.
ബൂത്തു പ്രസിഡന്റ് ടോംസൺ ചക്കുപാറ അദ്ധ്യക്ഷത വഹിച്ചു. ജോർജ് ഇലഞ്ഞിക്കൽ,ബേബി ചക്കുപാറ, രാജു മാലിയിൽ, റോയ് പൂവംപുഴയ്ക്കൽ, രാജു ചിറയ്ക്കൽ, സി.സി. ജോൺസൺ, ഫിലിപ്പ് അപ്പ ച്ചേരിൽ, ജയിൻ പുളിങ്ങാത്തിൽ തോമസ് ചാഞ്ഞ പ്ലാക്കൽ, അലൻ പീറ്റർ , സുരേഷ് പേ ളായിൽ, ഡിന്നി മണ്ണനാൽതുടങ്ങിയവർ പ്രസംഗിച്ചു






