അനക്സ് തോമസ് l ആലപ്പുഴ
മാന്നാർ: സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് വി കേശവന്റെ അനുസ്മരണ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് സജി ചെറിയാൻ
ഉദ്ഘാടനം നിർവഹിച്ചു. സഖാവ് ഓർമയായിട്ട് 18 വർഷം തികയുകയാണ്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിര യിലെത്തിയ സഖാവ് കർഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. ഓണാട്ടുകര ദേശത്ത് ഭൂമിക്കുവേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ നേതൃനിരയിൽ പ്രവർത്തിച്ചു. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഉജ്ജ്വല പ്രവർത്തനം കാഴ്ച്ച വെച്ചു. പന്തളം നിയോജകമണ്ഡലത്തിൽ നിന്ന് മൂന്നുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും മികവാർന്ന പ്രവർത്തനം നടത്തിയ സഖാവിന്റെ ഓർമകൾ മുന്നോട്ടുള്ള പോരാട്ടവീഥികളിൽ നമുക്ക് പ്രചോദനമേകും. സഖാവിന്റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുന്നിൽ രക്തപുഷ്പങ്ങൾ സമർപ്പിക്കുന്നു.






