അനക്സ് തോമസ് l ആലപ്പുഴ l മാന്നാർ
ചെങ്ങന്നൂർ: കനത്ത മഴയെ തുടർന്ന് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
കരുണയുടെ ചെങ്ങന്നൂരിൽ ഉള്ള ഹെഡ് ഓഫീസിൽ ഇന്ന് രാവിലെ കരുണ ചെയർമാനും എംഎൽഎയും ആയ ശ്രീ സജി ചെറിയാൻ കൺട്രോൾ റൂമിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കഴിഞ്ഞ കാലങ്ങളിൽ വെള്ളപ്പൊക്ക സമയത്തും ശബരിമല തീർത്ഥാടനക്കാലത്തും പ്രവര്‍ത്തിച്ചത് പോലെ കരുണയുടെ എല്ലാ പ്രവർത്തകരും മഴക്കെടുതി നേരിടുന്ന സ്ഥലങ്ങളിൽ എത്തി ആവശ്യമായ സഹായം ചെയ്യുവാൻ അദ്ദേഹം നിർദ്ദേശിച്ചു. ചടങ്ങിൽ കരുണ വർക്കിംഗ് ചെയർമാൻ അഡ്വക്കേറ്റ് സുരേഷ് മത്തായി കരുണ ജനറൽ സെക്രട്ടറി ശ്രീ എൻ ആർ സോമൻ പിള്ള ജോയിന്റ് സെക്രട്ടറി ശ്രീ എം കെ ശ്രീകുമാർ ട്രെഷറാർ ശ്രീ കെ ആർ മോഹനൻ പിള്ള മീഡിയ കൺവീനർ ശ്രീ പി എസ്സ് ബിനുമോൻ ഒപ്പം കരുണയുടെ സന്നദ്ധ പ്രവർത്തകരും നഴ്സിംഗ് ടീമും പങ്കെടുത്തു. കരുണയുടെ സഹായം ലഭിക്കുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9447214880
9447566907
9744714880
9446818789
ആംബുലൻസ് 9745438829





