അനക്സ് തോമസ് | ആലപ്പുഴ
ബുധനൂർ എണ്ണക്കാട് സ്‌കൂളിൽ ആരംഭിച്ച ക്യാമ്പ്ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ സന്ദർശിച്ചു. സൗകര്യങ്ങൾവിലയിരുത്തി. ക്യാമ്പിലേക്ക് പുനരധിവസിപ്പിക്കപ്പെട്ടവരുമായി സംസാരിച്ചു ക്യാമ്പിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തി. നദികളിലെ വെള്ളത്തിന്റെ വരവ് കുറയുന്നത് അനുസരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി എത്രയും പെട്ടെന്ന് തന്നെ വീടുകളിലേക്ക് മടങ്ങുവാൻ എല്ലാവർക്കും സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.





