അനക്സ് തോമസ് l ആലപ്പുഴ l മാന്നാർ
മാന്നാർ: എംഡി എം എ മയക്കുമരുന്നുമായാണ് രണ്ട് യുവാക്കളെ പിടികൂടിയത്. നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസം വീട്ടിൽ പ്രസന്നന്റെ മകൻ വിഷ്ണു (22) നൂറനാട് മുതുകാട്ടുകര തറയിൽ വീട്ടിൽ ജയകുമാറിന്റെ മകൻ അക്ഷയ്ശ്രീ (22)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഒന്നര ഗ്രാം എംഡി എം എ പിടിച്ചെടുത്തു.സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിനായി മയക്കുമരുന്നുമായി ബൈക്കിൽ വന്ന ഇവരെ മാന്നാർ കുരട്ടിക്കാട് ഭാഗത്തു നിന്നുമാണ് പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിൽ എടുത്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീ. ജി ജയദേവ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡി വൈഎസ്പി ഡോ.ആർ. ജോസ്, നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ശ്രീ. ബിനുകുമാർ എന്നിവരുടെ നിർദേശത്തെ തുടർന്ന് ആലപ്പുഴ ജില്ലാ DANSAF ടീം, മാന്നാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അഭിരാം,
ജോൺ തോമസ്, ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ദിഖ് ഉൽ അക്ബർ, സുനിൽകുമാർ. കെ.വി എന്നിവർ അടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു മാവേലിക്കര സബ് ജയിലിൽ പ്രവേശിപ്പിച്ചു.





