വ്യാജ വീഡിയോ നിർമ്മിക്കാൻ മുൻ ജീവനക്കാരിയെ നിർബന്ധിച്ചെന്ന കേസിൽ ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ നിർദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.വിനിതാ മന്ത്രിയുടെ വ്യാജ വിഡിയോ നിർമിക്കുന്നതിനു അവരോടു രൂപസാദൃശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ജീവനക്കാരിയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് പരാതി.നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതിക്കാരി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് ജീവനക്കാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കാക്കനാടു താമസിക്കുന്ന അടിമാലി സ്വദേശിനിയാണ് പരാതിക്കാരി. വ്യാജ വിഡിയോ നിർമാണത്തെ എതിർത്തതിന് പരസ്യമായി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നും ജോലി ഉപേക്ഷിച്ചിട്ടും ഭീഷണി തുടർന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.