തൃശ്ശൂർ വെസ്റ്റ് പൊലീസാണ് നടനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് അറസ്റ്റ്.
രണ്ട് ദിവസം മുമ്പാണ് സംഭവം. പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ശേഷം വാഹനത്തിൽ കയറി പോകുകയായിരുന്നു. കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടികൾക്ക് ശ്രീജിത്ത് രവിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. നടന്റെ കാർ തിരിച്ചറിയാൻ കഴിഞ്ഞതാണ് കേസിൽ നിർണായകമായത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞു





