എം എൽ എ മുരളി പെരുനെല്ലി ഡോ.ബി ആർ അംബേദ്കറെ നിയമസഭയിൽ അപമാനിച്ചിരിക്കുന്നു. എസ് സി - എസ് ടി ഫെഡറേഷൻ കേരള.
കേരള നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ 'ജയ് ഭീം' മുഴക്കിയത് "പാലാരിവട്ടം പാലത്തിന്റെ ബീം ആണോ " മുരളി പെരുനെല്ലിയുടെ ചോദ്യം. സി പി ഐ എം നേതാക്കൾ ഡോ. ബി ആർ അംബേദ്കറെ നിരന്തരം അവഹേളിക്കാൻ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് കേരളത്തിൽ കണ്ടുവരുന്നത്. നായർ സമുദായത്തിലെ ചില പ്രമാണിമാർ ബ്രാഹ്മണ സംസ്കാരത്തിലാണ് സഞ്ചരിക്കുന്നത്. ആ പ്രമാണിമാരുടെ കൂട്ടത്തിലാണ് പിണറായി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ 'പരനാറി മുരളി പെരുനെല്ലി 'നീയും എന്ന് എ കെ സന്തോഷ്.
ജയ് ഭീം എന്താണന്ന് അറിയാഞ്ഞിട്ടല്ല, പാർട്ടി വെച്ച് പുലർത്തുന്ന ഡോ.ബി ആർ അംബേദ്കറോടും , പട്ടികജാതി വിഭാഗത്തിനോടുമുളള വെറുപ്പും വിദ്യേഷുവുമാണ് പുറത്ത് വരുന്നത്.വെറുപ്പിന്റെ രാഷ്രീയമായാണ് ജയ് ഭീം വിളികളെ സി പി ഐ എം കാണുന്നത്. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങൾ മാത്രമല്ല, രാജ്യത്ത് നീതിയും, സമത്വവും നിഷേധിക്കപ്പെടുന്നവരുടെ ഏക ആശ്രയമാണ് 'ജയ് ഭീം' വിളികൾ .
ഒരു കാലത്ത് അയ്യിത്തത്തിന്റെ പേരിൽ മാറ്റി നിർത്തിയ ഡോ.ബി ആർ അംബേദ്കറെ ഇന്ത്യയിലെ മുഴുവൻ ജനാവലിയും നെഞ്ചോട് ചേർത്ത് പിടിക്കുമ്പോഴും മുരളി പെരുനെല്ലിയെ പോലുളള പോഴൻ മാർക്ക് ആരാണ് ഡോ.ബി ആർ അംബേദ്കർ എന്ന് ഇനിയും അറിഞ്ഞിട്ടില്ല !.എന്ന് എ കെ സന്തോഷ് ചോദിച്ചു
മുരളി പെരുനെല്ലിയും, സജി ചെറിയാനെ പോലുളളവരാണ് ഈ പാർട്ടിയിലെ അടിമകളായ പി കെ എസ് കാരെ നയിക്കുന്നത് എന്നത് സങ്കടവും അത്ഭുതകരമാണ്.തൊഴിലാളി സഹോദരങ്ങൾ ക്ഷമിക്കണം. വാർക്ക പണിക്ക് പോകുന്ന മേസ്തരിയാണോ മുരളി പെരുനെല്ലി ?മുരളി പെരുനെല്ലി മാപ്പ് പറയണമെന്നോ, രാജി വെക്കണമെന്നോ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. നീന്റെ നേതാവ് അച്ചുതാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ " നീ വെറുക്കപ്പെട്ടവന" യി നാട്ടിൽ ജീവിക്കണം എന്ന് ചെയർമാൻ, എ കെ സന്തോഷ് എസ് സി - എസ് ടി ഫെഡറേഷൻ





