Dalit –Tribal communities: ഡോ.അംബദ്ക്കറെ അറിയാത്ത മര പാഴുകളുടെ ആവാസ കേന്ദ്രമായ് മാറുമോ നിയമസഭ ?-ഉണ്ണികൃഷ്ണൻ തകഴി

Hot Widget

Type Here to Get Search Results !

Dalit –Tribal communities: ഡോ.അംബദ്ക്കറെ അറിയാത്ത മര പാഴുകളുടെ ആവാസ കേന്ദ്രമായ് മാറുമോ നിയമസഭ ?-ഉണ്ണികൃഷ്ണൻ തകഴി

 

ഉണ്ണികൃഷ്ണൻ തകഴി

ക്രൈസ്തവർ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കാട്ടെ എന്നു പറയുന്ന പോല , ഇസ്ലാമിക ജനത അസ്ലാമു അലൈയ്ക്കും പറയുന്ന പോലെ, കമ്മ്യൂണിസ്റ്റുകൾ ലാൽ സലാം പറയുന്ന പോലെ  ഹിന്ദുക്കൾ നമസ്തേ പറയുന്ന പോലെ, ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളായ അംബദ്ക്കർ അനുയായികൾ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വിപ്ലവ വസന്തം പുലരട്ടെയെന്ന ആഴത്തിലുള്ള ആത്മബന്ധത്തിന്റെ അഭിവാദ്യമാണ്  ജയ് ഭീം.

ഇന്ന് സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ ജനാധിപത്യത്തിന്റെ സ്വപ്നം കാണുന്നവന്റെ അഭിവാദ്യം മാത്രമല്ല " ക്ഷേമ രാഷ്ട്ര സങ്കല്പത്തിന്റെ മുദ്രാവാക്യമായും  ഇന്ത്യയിൽ അലയടിക്കുന്നത് മുരളി എം എൽ എ പോലുള്ളവർ കാണുന്നില്ലേ ....ജയ് ഭം എന്ന് പഠിപ്പിച്ചത് അംബദ്ക്കർ തന്നെയാണ്.

മതവികാരം വൃണപെടുത്തുന്ന പോലെ വൈകാരികമാണ് ഇന്ത്യയിലെ അംബദ്ക്കർ അനുയായികൾക്ക് ജയ് ഭീം എന്ന അഭിവാദ്യത്തെ അപഹസിക്കുന്നത് എന്ന്ജനാധിപത്യത്തിന്റെ ആശയത്തിന്റെ വഴികാട്ടിയായ അംബദ്ക്കറെ അദ്ധേഹം വിഭാവനം ചെയ്ത ഭരണഘടനയുടെ ശ്രീകോവിലിൻ ഉള്ളിൽ ഇരുന്ന് ജയ് ഭീം പാലാരിവട്ടം പാലത്തിന്റെ ബീം ആണോന്ന് ചോദിച്ചത്.

കേരളത്തിൽ ജയ് ഭീം വിളിച്ചതിന് ദലിത് - ആദിവാസി സമൂഹങ്ങൾ ഏറ്റു വിളിച്ചതിന്  വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ മുൻപ്  കളള കേസിൽ കുടുക്കിയിട്ടുണ്ട് കേരളത്തിൽ മാറി മാറി വന്ന ഭരണ കൂടങ്ങൾ, ജയ് ഭീം വിളച്ച ദലിതന്റെ വീട് കത്തിച്ചിട്ടുണ്ട് പാർട്ടി പ്രവർത്തകർ. ക്രൂരമായ പോലീസ് മർദ്ദനവും പാർട്ടി പ്രവർത്തകരുമായ് സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം കേരളത്തിലെ ദലിത് കോളനികളിൽ ജയ് ഭീം വിളികൾ ഉയർന്നതിനെതിരെ ആയിരുന്നു.  ഇപ്പോൾ പാർട്ടിയിൽ ജാതി സംഘടനകളായ  PKS & AK S ഉണ്ടാക്കി അവരുടെ പോസ്റ്ററുകളിൽ അംബദ്ക്കറെ വച്ചവർക്ക് അറിയില്ല പോലും ജയ് ഭീം എന്ത് എന്ന് . മുഖ്യമന്ത്രി സഖാവ് പിണറായ് വിജയൻ താങ്കളുടെ മന്ത്രിസഭയിൽ താങ്കളെ താഴെയിറക്കാൻ ശ്രമിക്കുന്ന സ്വന്തം MLA മാരുണ്ടാകും.

അവരിൽ ഒരാളാണോ  ജയ് ഭീം എന്ന അംബദ്ക്കറുടെ നാമത്തിലുടെയുള്ള അഭിവാദ്യത്തെ പാലാരിവട്ടം പാലത്തിന്റെ ബിം ആണോന്ന് ചോദിച്ച് ആധിക്ഷേപിച്ചിരിക്കുന്നത്. ഈ MLA യ്ക്കെതിരെ നടപടിയെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

ചരിത്രത്തിലാദ്യമായ് നിയമസഭയയിൽ ജയ് ഭീം വിളി ഉയർന്നപ്പോൾ " പാലാരിവട്ടം പാലാത്തിന്റെ ബിം ആണോന്ന് പ്രതി പക്ഷത്തോട് ചോദിച്ച് മുരളി MLA അംബദ്ക്കറെ അധിക്ഷേപിച്ചത്..

മുരളി MLA അറിയാൽ ഡോ.അംബദ്ക്കർ എഴുതിയ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനത്തിലെ ബഞ്ചിൽ അംബദ്ക്കർ എഴുതിയ ഭരണഘടനയെ സാക്ഷ്യപെടുത്ത് യാണ് ഇരിക്കുന്നതെന്ന ഓർമ്മ വേണം.

മാസാമാസം എണ്ണി വാങ്ങുന്ന ശബളവും മറ്റാനുകൂല്യങ്ങളും താങ്കൾക്ക് ലഭിക്കുന്നത് ഭരണഘടന നൽകുന്ന കൂലിയാണ് എന്ന് മനസിലാക്കണം.  അതുകൊണ്ട് മുരളി എം എൽ എ സെക്രട്ടറിയേറ്റിലെ അംബദ്ക്കർ പ്രതിമയ്ക്ക് മുന്നിൽ നിന്ന് മാപ്പ് പറയണം . ആശയപരമായ്  അംബദ്ക്കറുടെ മുഖ്യ ശത്രുവായിരുന്ന  ഗാന്ധിയോട് ക്ഷമിച്ച അംബദ്ക്കർ താങ്കളോടും ക്ഷമിക്കും. ഒരാൾ അംബദ്ക്കറെ അധിക്ഷേപിക്കുകയും ഭരണഘടനയെ അപകീർത്തി പെടുത്തിയതിന്റെയും പേരിൽ മന്ത്രി സ്ഥാനം രാജിവെച്ചതേ ഉള്ളു . അതിന്റെ ദേഷ്യം നിയമസഭയിൽ അംബദ്ക്കറെ അധിക്ഷേപിക്കാം എന്നു കരുതിയോ ? അംബദ്ക്കറോടുള്ള സ്നേഹം കൊണ്ടല്ല കോൺഗ്രസ് ജയ് ഭീം വിളിച്ചത് , വേറെ മാർഗ്ഗമില്ലാത്തതു കൊണ്ടാണ്.

 എങ്കിലും നിയമസഭയ്ക്കുള്ളിൽ ജയ് ഭീം മുഴങ്ങിയത്  പുതിയൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ . ലക്ഷകണക്കിന് ഇടതു പക്ഷ അനുയായികളിയ പി കെ എസ് - എ കെ എസ് പ്രവർത്തകർ പാർട്ടി പ്രവർത്തകർ എങ്കിലും അവർ ആംബദ്ക്കറെ അംഗീകരിക്കുന്നവരാണ്. ഇതിലൂടെ അവരെയും തൃണവത്കരിച്ചിരിക്കുകയാണ്  മുരളി എം എൽ എ  ചെയ്തത്. ഇന്ത്യയുടെ ഭരണഘടന ശിൽപിയെ അധിക്ഷേപിക്കുമ്പോൾ അംബദ്ക്കർ എഴുതിയ ഭരണഘടനയിൽ അദ്ധേഹം  സാമൂഹ്യ നീതിയ്ക്കായ് എഴുതി ചേർത്ത സംവരണത്തിലൂടെ " മാത്രം ' MLA മാരായ പട്ടികജാതി- വർഗ്ഗ എം എൽ എ മാരിൽ ഒരാൾ പോലും പ്രതികരിച്ചില്ല എന്നത് . ഭയാനകമാണ്. 

കേരളത്തിന്റെ പൊതു സമൂഹം ഈ വിഷയത്തിൽ ഇടപെടണം. ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ മുരളി MLA യുടെ അധിക്ഷേപത്തോട് മുഖ്യമന്ത്രി ഉൾപ്പെടെ യോജിക്കും എന്നു കരുതുന്നില്ല.  കേരളത്തിന്റെ പൊതു സമൂഹം മുരളി MLA യ്ക്ക് എതിരെ സംസാരിക്കട്ടെ .

Kerala news11

Top Post Ad

 


Subscribe To WhatsApp