കോട്ടയം ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കളത്തൂക്കടവ് വലിയ മംഗലത്ത് കെ എസ് ആർ ടി സി ബസും ഗ്യാസ് ഏജൻസിയുടെ വണ്ടിയും തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു. രാവിലെ 11.30 ഓടെയാണ് സംഭവം. മേലുകാവ് എഴുകുംകണ്ടത്തിൽ ചാക്കോ എന്ന് വിളിക്കുന്ന റിൻസ് സെബാസ്‌റ്റ്യ(40 )നാണ് മരിച്ചത്. ഇൻഡെയ്ൻ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജൻസിയിലെ ജീവനക്കാരനാണ് മരിച്ച റിൻസ്. ഈരാറ്റുപേട്ടയിൽ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയിൽ നിന്നും എരുമേലിക്ക് പോയ ഫാസ്റ്റ് പാസഞ്ചറിൽ ഇടിക്കുകയായിരുന്നു.





