ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് പാണ്ടിയൻമാവിൽ പുലർച്ചെ ലോറി അപകടം.ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു അപകടം.കോഴിത്തീറ്റയുമായി വന്ന ലോറി വളവിൽനിന്ന് താഴെ ഉള്ള വീടിന്റെ മുറ്റത്തേക്ക് പതിച്ചു.ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവെ സ്ഥലത്ത് എത്തി 2 മണിക്കൂർ പണിപ്പെട്ടാണ് സേലം സ്വദേശിയായ രാജശേഖരൻ എന്നയാളെ പുറത്തെടുത്തത്.
പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് ഹെയർപിൻ വളവുകളുള്ള പാണ്ടിയൻമാവിൽ ഓരോ ആഴ്ചയിലും നിരവധി അപകടങ്ങളാണുണ്ടാവുന്നത്. വഴി പരിചയമില്ലാത്ത ഡ്രൈവർമാർക്കായി അപകടസൂചനാ സിഗ്നലുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. റോഡിന് താഴെ താമസിക്കുന്നവർ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്
cred&ph:വാർത്താ നേരം





