ഇടുക്കിയിൽ എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു. വിമാനം ഇറങ്ങുന്നതിൽ വീണ്ടും ആശങ്ക.ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍.സി.സി. കേഡറ്റകുകള്‍ക്ക് പരീശീലനം നല്‍കാന്‍ നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് വീണ്ടും ആശങ്കയില്‍. കോടികള്‍ മുടക്കിയ ഇടുക്കി ജില്ലയുടെ സ്വപ്‌ന പദ്ധതിയുടെ ഭാവിയാണ് തുലാസിലായത്.മഴക്കാലത്ത് റണ്‍വേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് വേണ്ടി ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കാതിരുന്നതാണ് മണ്ണിടിയാന്‍ കാരണമായത്.
അൻപതടിയോളം താഴ്ചയിലാണ് ഇടിഞ്ഞിരിക്കുന്നത്.മുന്‍പ് രണ്ടുതവണ പരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാന്‍ സാധിച്ചിരുന്നില്ല. റണ്‍വേയുടെ മുന്‍പിലുള്ള കുന്ന് ഇടിച്ച് താഴ്ത്തണമെന്ന വിദഗ്ദരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഈ പ്രവര്‍ത്തികള്‍ നടത്തുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയെടുത്ത് പഴയ രീതിയില്‍ എത്തിക്കണമെങ്കില്‍ ഇനിയും കോടികള്‍ ചെലവഴിക്കേണ്ടി വരും.





