വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെട്ടു,പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ചു,ഒടുവിൽ 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

Hot Widget

Type Here to Get Search Results !

വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെട്ടു,പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ചു,ഒടുവിൽ 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു



 


വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലമ്പുഴ സ്വദേശിയും ഇപ്പോൾ ബംഗളൂരുവിൽ താമസിക്കുന്നതുമായ ദിലീപിനെയാണ് കൊച്ചി നോർത്ത് പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2021 ലാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. വിവാഹ മോചനത്തിന് തയ്യാറെടുത്തിരുന്ന ആളായിരുന്നു യുവതി. ഇതിനിടയിൽ ദിലീപും യുവതിയും വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെടുകയും അടുക്കുകയും ചെയ്തു.

 

 പിറന്നാൾ ആഘോഷത്തിന് ദിലീപ് യുവതിയെ കൊച്ചിയിലെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം യുവതി തന്നിൽ നിന്ന് അകലുന്നതായി ദിലീപിന് തോന്നിയതോടെ ഇയാൾ പീഡന ദൃശ്യങ്ങൾ യുവതിയുടെ പിതാവിനും ആദ്യ ഭർത്താവിനും അയച്ചുകൊടുത്തു. ഇതിനെ തുടർന്ന് കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിനെ ബംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷം കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്.

 

 


Kerala news11

Top Post Ad

 


Subscribe To WhatsApp