ഞായര്‍ ലോക്ക്ഡൗണ്‍ ഫെബ്രുവരിയിലും തുടരും

Hot Widget

Type Here to Get Search Results !

ഞായര്‍ ലോക്ക്ഡൗണ്‍ ഫെബ്രുവരിയിലും തുടരും



കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം ഫെബ്രുവരിയിലും തുടര്‍ന്നേക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ജനുവരി 23, 30 ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം ഫെബ്രുവരിയില്‍ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ഞായര്‍ നിയന്ത്രണവും നീട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

ജനങ്ങള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുന്നത് അടിസ്ഥാനമാക്കിയായിരിക്കും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുക. ഞായറാഴ്ചകളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ഞായര്‍ നിയന്ത്രണം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന നിലയിലേക്ക് മാറ്റുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

Kerala news11

Top Post Ad

 


Subscribe To WhatsApp