കോട്ടയം വൈക്കപ്രയാറില്‍ മകന്റെ മര്‍ദനമേറ്റ് അമ്മ മരിച്ചു. വൈക്കപ്രയാര്‍ സ്വദേശിമന്ദാകിനിയെയാണ് മകന്‍ ബൈജു കൊലപ്പെടുത്തിയത്.മര്‍ദിച്ച ശേഷം അമ്മയെ മകന്‍ തോട്ടില്‍ ചവിട്ടി താഴ്ത്തുകയും ചെയ്തു. ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകുന്നേരം നാല് മണിയോടെയാണ് മന്ദാകിനിയെ മകന്‍ ബൈജു മര്‍ദിച്ചത്. സമീപത്തെ തോട്ടില്‍ അമ്മയെ മകന്‍ ചിവിട്ടി താഴ്ത്തി. വാക്കത്തിയുമായി ഭീഷണി മുഴക്കിയതിനാല്‍ നാട്ടുകാര്‍ക്ക് പിടിച്ചുമാറ്റാനായില്ല. മന്ദാകിനിയെ ഉടന്‍ തന്നെ വൈക്കത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ബൈജുവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ബൈജുവിനെ നാട്ടുകാരില്‍ ഒരാള്‍ പിന്നില്‍ നിന്നും പിടിച്ചു. ഇതിന് ശേഷമാണ് മന്ദാകിനിയെ വെള്ളത്തില്‍ നിന്നും കരയ്ക്ക് കയറ്റിയത്.
അമ്മയെ ബൈജു സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.. കസ്റ്റഡിയില്‍ എടുത്ത ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ല പോലീസ് മേധാവി സംഭവ സ്ഥലത്ത് എത്തി അന്വേഷണത്തിന് നേതൃത്വം നല്കി.





