തലസ്ഥാന നഗരിയിലെ പൂജപ്പുര സെൻട്രൽ ജയിലിൽ 262 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിലും കോവിഡ് രോഗബാധ വ്യാപകമായിട്ടുണ്ട് എന്നാണു സൂചന. സംസ്ഥാനത്തെ പോലീസ് സേനയിലെ ഒട്ടേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ക്രമസമാധാന നില സംബന്ധിച്ച ജോലിയിൽ ഏർപ്പെട്ടവർക്ക് ഉണ്ടാക്കിയിട്ടുണ്ട്.





