കോട്ടയം: നാട്ടകം ഗവണ്മെന്റ് കോളേജിലെ വിദ്യാർത്ഥി കോളേജിന് സമീപം ഉള്ള സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരപ്പള്ളി സ്വദേശി ആകാശ് വിനോദ് (20) ആണ് മരണപ്പെട്ടത്. നാട്ടകം കോളേജിലെ അവസാന വർഷം ബി എ വിദ്യാർത്ഥി ആണ്.ഇന്നലെ രാത്രിയിൽ ആണ് സംഭവം നടന്നത്.
കൂടെ താമസിക്കുന്നവർ ഭക്ഷണം കഴിക്കുവാൻ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ ആകാശ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ സഹപാഠികൾ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചിങ്ങവനം പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.





