വാഴൂർ : വാഴൂർ ,കങ്ങഴ, പത്തനാട്, തുടങ്ങിയ സമീപ പ്രദേശങ്ങളിൽ വസിക്കുന്ന ആളുകൾക്ക് ഏറെ ആശ്വാസകരമായ ഹോസ്പിറ്റലാണ് കങ്ങഴ MGDM. നിലവിൽ ഈ ഹോസ്പ്പിറ്റൽ ഭാഗീ കമായി മാത്രം പ്രവർത്തിക്കുന്നുണ്ടായിരുന്നു.എന്നാൽ കഴിഞ്ഞ നാളുകളിൽ അടഞ്ഞുകിടക്കുകയും കോവിഡ് മഹാമാരിയിൽ ഹോസ്പ്പിറ്റൽ കിടക്കകളുടെ അഭാവം ഉണ്ടായ സാഹചര്യത്തിൽ കങ്ങഴ MGDM ഹോസ്പിറ്റൽ കലക്ടറുടെ ഉത്തരവ് പ്രകാരം ഏറ്റെടുത്ത് വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറു പഞ്ചായത്തുകളിലെ കോവിഡ് രോഗികൾക്ക് വേണ്ടി ഇന്ന് മുതൽ പ്രവർത്തനം തുടങ്ങുന്നതിന് ഉത്തരവായി. ഏറ്റവും ഗുരുതരമായ രോഗികൾക്കാണ് ഹോസ്പിറ്റലിൽ അഡ്മിഷൻ കൊടുക്കുക. തുടക്കത്തിൽ 100 രോഗികൾക്കുള്ള സൗകര്യങ്ങളാണ് ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുള്ളത്.






