കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ 6 ഹോസ്റ്റലുകൾ കോവിഡ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ലെ മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ഹോസ്റ്റലുകളായ കബനി,സൈരന്ദ്രി, മീനച്ചിൽ,നിള,ചന്ദ്രഗിരി,പല്ലന ഹോസ്റ്റലുകളാണ് കോവിഡ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകളായി ജില്ലാ കളക്ടർ എം അഞ്ജന പ്രഖ്യാപിച്ചിരിക്കുന്നത്.






