ബോധിധർമ്മനും ജൈവായുധയും ചൈനയും - ഏഴാം അറിവ് കാലത്തിന് മുൻപേ നടന്ന് നീങ്ങിയ സിനിമ

Hot Widget

Type Here to Get Search Results !

ബോധിധർമ്മനും ജൈവായുധയും ചൈനയും - ഏഴാം അറിവ് കാലത്തിന് മുൻപേ നടന്ന് നീങ്ങിയ സിനിമ


കാലത്തിനു മുൻപേ നടന്ന സിനിമ ഏഴാം അറിവ്. ഒരു നാടിൻ്റെ ,നാട്ടിൽ പ്രീയപ്പെട്ടവനാകുന്ന ബോധിധർമ്മൻ്റ കഥ. കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുമ്പോൾ ചൈനയുടെ ജൈവായുധമാണോ എന്ന് പോലും സംശയം തുടങ്ങിയ സാഹചര്യത്തിലാണ് ഈ സിനിമ അത്തരം ഒരു പ്രമേയത്തിലൂടെ വർഷങ്ങൾക്ക് മുമ്പ് കടന്നു പോയത്.

 ആറാം നൂറ്റാണ്ടില്‍ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. അന്ന് തമിഴ്‌നാടിന്റെ ഒരു ഭാഗം ഭരിച്ചിരുന്നത്‌ പല്ലവ രാജവംശമായിരുന്നു. ബോധിധര്‍മ്മന്‍ എന്ന പല്ലവ രാജകുമാരന്‍ സര്‍വ്വ ആയോധന കലകളുടെയും തമ്പുരാനായിരുന്നു. അദ്ദേഹത്തിന്‌ വൈദ്യം വശമുണ്ടായിരുന്നു. എന്തിന്‌, 'നോക്കുമര്‍മ്മം' പോലും (ഹിപ്‌നോട്ടിസം തന്നെ) വഴങ്ങിയിരുന്നു. ചീനനാട്ടിലേക്ക്‌(ചൈന) ബോധിധര്‍മ്മന്‌ പോകേണ്ടിവരുന്നിടത്താണ്‌ കഥയുടെ വഴിത്തിരിവ്‌. അദ്ദേഹത്തില്‍ നിന്ന് ചൈനക്കാര്‍ ആയോധനകലകളെല്ലാം അഭ്യസിച്ചു. പക്ഷേ, ബോധിധര്‍മ്മന്‌ ചൈനയില്‍ നിന്ന് ഒരു മടക്കയാത്ര ഉണ്ടായില്ല. അദ്ദേഹം മരിച്ചു, ചൈനയില്‍ തന്നെ ശരീരം അടക്കം ചെയ്യുകയും ചെയ്തു.


സിനിമയുടെ ആദ്യപകുതിയില്‍ ഒരു ഡോക്യുമെന്ററി രീതിയിലാണ്‌ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. അത്യാവശ്യം ബോറടിപ്പിക്കുന്ന ആഖ്യാനം തന്നെ. പക്ഷേ, രവി കെ ചന്ദ്രന്റെ മാസ്മരികമായ ഛായാഗ്രഹണ പാടവത്താല്‍ നമ്മള്‍ തിരക്കഥയിലെ കൈക്കുറ്റപ്പാടുകള്‍ ക്ഷമിച്ചുകൊടുക്കും.

ഫ്ലാഷ്‌ ബാക്ക്‌ കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ നമ്മള്‍ കാണുന്നത്‌ അരവിന്ദ്‌ എന്ന സര്‍ക്കസ്‌ ആര്‍ട്ടിസ്റ്റിനെയാണ്‌. അടിച്ചുപൊളിച്ച്‌ ജീവിക്കുകയാണ്‌ അരവിന്ദ്‌. ബോധിധര്‍മ്മനായും അരവിന്ദ്‌ ആയും നടിച്ചിരിക്കുന്നത്‌ സൂര്യ. അയാള്‍ അയാള്‍ടെ ജോലി വൃത്തിയായി ചെയ്തിട്ടുണ്ട്‌. ചിത്രത്തിലൊരിടത്തും സൂര്യയെ നമ്മള്‍ കാണില്ല. ബോധിധര്‍മ്മനും അരവിന്ദും തന്നെ.

അരവിന്ദിന്റെ ഡി എന്‍ എയും ബോധിധര്‍മ്മന്റെ ഡി എന്‍ എയും തമ്മിലുള്ള സാദൃശ്യം കണ്ടെത്തുന്ന ശാസ്ത്രജ്ഞ ശുഭാ ശ്രീനിവാസന്‍(ഷ്രുതി ഹാസന്‍) കഥ വീണ്ടും വഴിത്തിരിവിലെത്തിക്കുന്നു. അവള്‍ ബോധിധര്‍മ്മനെ തിരിച്ചുകൊണ്ടുവരാനുള്ള പരിപാടിയിലാണ്‌.

ഇന്ത്യയുമായി ജൈവയുദ്ധത്തിനൊരുങ്ങുന്ന ചൈനയ്ക്ക്‌ അത്‌ പിടിക്കുമോ? അവര്‍ ആയോധനമുറകളില്‍ അഗ്രഗണ്യനായ ഡോംഗ്‌ ലീ(ജോണി ട്രി ഗുയന്‍)യെ ഇന്ത്യയിലേക്ക്‌ അയയ്ക്കുന്നു. ശുഭാ ശ്രീനിവാസന്റെ ഗവേഷണങ്ങള്‍ തടസപ്പെടുത്തുകയാണ്‌ അയാളുടെ ലക്‍ഷ്യം
ജൈവായുധം തെരുവുനായ്കളിൽ പരീക്ഷിച്ച് ഡോംഗ് ലീ തൻ്റെ ദൗത്യം ആരംഭിക്കുന്നു. തനിക്ക് ഭീഷണിയായേക്കുമെന്ന് തോന്നിയ ബോധിധർമ്മൻ്റെ വംശപരമ്പരയിൽപ്പെട്ട അരവിന്ദനെ വകവരുത്താൻ ശ്രമിക്കുന്നു തന്നെ രാജ്യത്തിനു വേണ്ടി.

അരവിന്ദ്‌ ആണാണെങ്കില്‍ അതിന്‌ സമ്മതിക്കുമോ? ഇതാണ്‌ ഏഴാം അറിവിന്റെ കഥ സാരാംശം
ഇന്ന് കോവിഡ് എന്ന വൈറസ് നമ്മളിൽ എഴാ അറിവ് എന്ന സിനിമയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.


Kerala news11

Top Post Ad

 


Subscribe To WhatsApp