
കുട്ടികളും കാര്‍ട്ടൂണ്‍ ചാനലും
മക്കള്‍ എപ്പോഴും ടെലിവിഷനില്‍ കാര്‍ട്ടൂണ്‍ ചാനലുകളും കണ്ടിരിക്കു കയാണോ ? കുഞ്ഞിനെ കുറ്റപ്പെടുത്താന്‍ വരട്ടെ.... നിങ്ങളും ഇതില്‍ കുറ്റക്കാരാണ്..... കുട്ടികള്‍ ടെലിവിഷനു മുന്നിലിരുന്ന് കാര്‍ട്ടൂണ്‍ പരിപാടികള്‍ കാണുന്ന തിനെച്ചൊല്ലി, ഇപ്പോള്‍ മിക്ക വീടുകളിലും മാതാപിതാക്കളും മക്കളും തമ്മില്‍ പൊരിഞ്ഞ 'യുദ്ധമാണ്.
സ്കൂളില്‍ നിന്നെത്തുന്ന കുട്ടി യൂണിഫോം പോലും മാറാതെ ടിവിയുടെ മുന്നിലേക്ക്. മിസ്റ്റര്‍ ബീനിന്റെ 'മര്യാദയി ല്ലായ്മകള്‍ കണ്ടു സ്വയം മറന്നു ചിരിക്കുന്നു. കുളിക്കെടാ, കഴിക്കെടാ, പഠിക്കെടാ... എന്നുള്ള അമ്മയുടെ ആക്രോശങ്ങളെ മിസ്റ്റര്‍ ബീനിന്റെ ഗോഷ്ടികള്‍ കാണിച്ചു നേരിടുന്നു വികൃതി.അമ്മ കുട്ടിയുടെ കൈയില്‍ നിന്നു റിമോട്ട് തട്ടിപ്പറിച്ചു ടിവിയുടെ പ്ളഗ് വലിച്ചൂരുന്നു.
രസച്ചരടുപൊട്ടിയ ദേഷ്യത്തിലും സങ്കടത്തിലും കുട്ടി മധുരമായി പ്രതികാരം ചെയ്യുന്നു. പഠിക്കുന്ന പ്രശ്നമേയില്ല. മക്കളെയും കൊണ്ട് മനോരോഗവിദഗ്ദ്ധരുടെയടുത്തെത്തുന്ന മിക്ക സംഭവങ്ങളുടെ പിന്നിലും കാര്‍ട്ടൂണ്‍ ചാനലുകളിലെ കഥാപാത്രങ്ങളാണു പ്രധാനവില്ലന്മമാര്‍. മാതാപിതാക്കളോടു രണ്ടു ചോദ്യം
കുട്ടികളെക്കുറിച്ചു പരാതിയുമായെ ത്തുന്ന അച്ഛനോടും അമ്മയോടും മാനസികരോഗവിദ്ഗദ്ധര്‍ രണ്ടു ചോദ്യം ചോദിക്കാറുണ്ട്.
1. മക്കളോടൊപ്പം നിങ്ങള്‍ കളിക്കാറുണ്ടോ ?
2. മക്കള്‍ക്കു നിങ്ങള്‍ കഥ പറഞ്ഞുകൊടുക്കാറുണ്ടോ ?
ഇല്ലെന്നോ ? വല്ലപ്പോഴുമെന്നുമാണ് ഉത്തരമെങ്കില്‍ കുട്ടി സ്ഥിരം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ലോകത്താണെന്നു പരാതി പറയാന്‍ മാതാപിതാക്കള്‍ക്കു ധാര്‍മിക അവകാശമില്ല. പാവയ്ക്കു കീ കൊടുത്ത രീതിയില്‍ വലിഞ്ഞുമുറുകി സ്കൂളില്‍ നിന്നെത്തുന്ന കുട്ടിക്കു മനസിന്റെയും ശരീരത്തിന്റെയും കെട്ട് ഒന്നഴിച്ചു വിടണം. അതിനു കുട്ടി ടിവിക്കു മുമ്പിലിരിക്കുന്നതില്‍ ഒരു തെറ്റുമില്ല.
എന്തുകൊണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ?
കുട്ടിയുടെ മനസും ശരീരവും ശ്രദ്ധയും സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിത വേഗത്തില്‍ നീങ്ങുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുമാണ് കുട്ടികള്‍ ഇഷ്ടപ്പെടുക. ഇഴഞ്ഞുനീങ്ങുന്ന സീരിയല്‍ കഥാപാത്രങ്ങളെ ആസ്വദിക്കാനുള്ള ക്ഷമ കുട്ടിക്കില്ല. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുള്ള (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹയ്പ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍)കുട്ടികളില്‍ ഈ ക്ഷമ വളരെ കുറവായിരിക്കും.ഭാവനയുടെ ലോകത്തു പറക്കാനാണു (മാജിക്കല്‍ തിങ്കിങ്) പൊതുവെ കുട്ടിക്കിഷ്ടം. മൃഗങ്ങള്‍ സംസാരിക്കുന്നതും അവ ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം കുട്ടിക്കു രസിക്കും. പെന്‍സില്‍ താഴെ വീണാല്‍ അതിനു വേദനിക്കുമല്ലോയെന്നാവും കുട്ടി ചിന്തിക്കുക.
മാനസികവും ശാരീരികവും
ടെലിവിഷനു മുന്നില്‍ ഏറെ നേരം ചെലവിടുന്നതു മാനസികവും ശാരീരികവും ആയി കുട്ടികളെ ബാധിക്കും. കനേഡിയന്‍ ടോയി ടെസ്റ്റിങ് കൌണ്‍സില്‍ നാലുമുതല്‍ 12 വയസുവരെയുള്ള കുട്ടികളെ പഠനവിധേയരാക്കി. നാലു മുതല്‍ ആറുവയസുവരെയുള്ള കുട്ടികളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പോലെയുള്ളവയും പരസ്യങ്ങളും ഏറെ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തി. എട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പരസ്യങ്ങളും കാര്‍ട്ടൂണുകളും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല. 'ഇതു യഥാര്‍ത്ഥ പ്രകടനമല്ല , അല്ലെങ്കില്‍ 'പരിശീലനം സിദ്ധിച്ചവര്‍ മാത്രം ചെയ്യുന്ന പ്രകടനം എന്നിങ്ങനെയുള്ള നിയമപരമായ മുന്നറിയിപ്പുകള്‍ കുട്ടികള്‍ കണ്ടതാ യിപ്പോലും ഓര്‍ക്കുന്നുണ്ടായിരുന്നില്ല.തിന്മ ചെയ്യുന്നവരെ നശിപ്പിക്കാം അല്ലെങ്കില്‍ നിര്‍ദാക്ഷിണ്യം വധിക്കാം എന്ന സന്ദേശം കാര്‍ട്ടൂണ്‍ കഥാ പാത്രങ്ങള്‍ പലതും കുട്ടികള്‍ക്കു നല്‍കുന്നുണ്ട്. 'ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രം എന്നു ചൊല്ല്. അതിലും അതിശക്തമാണു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നൊരു ഭേദഗതി കൂടി അതിനോടു ചേര്‍ക്കാം. പെനിസില്‍ വാനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ പീഡിയാട്രിക് സൈക്കോള ജിസ്റ്റ് സ്റ്റീഫന്‍ എസ്. ലെഫ് കുട്ടികളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വാധീനത്തെ ക്കുറിച്ചു പഠനം നടത്തി
ഫിലാഡല്‍ഫിയയിലെ ഗ്രാമങ്ങളിലെ വിദ്യാര്‍ഥിനികളിലായിരുന്നു ഈ പഠനം. കാര്‍ട്ടൂണ്‍ ഭ്രമമുള്ള പെണ്‍കുട്ടികള്‍ കൂടുതല്‍ ദേഷ്യം പ്രകടിപ്പിക്കുന്നതായി തെളിഞ്ഞു. ഗോസിപ്പ്, സൌഹൃദം പിന്‍വലിക്കല്‍ എന്നിവയും ഇവരില്‍ കൂടുതലായിരുന്നു.ടെലിവിഷനു മുന്നിലുള്ള ഈ ഇരിപ്പ് ശാരീരികമായും പ്രതികൂലമായി ബാധിക്കും. കുട്ടികളില്‍ വ്യായാമം കുറയുന്നതുമൂലം അമിതവണ്ണം ഉണ്ടാകും. കാനഡ ഹാര്‍ട്ട് ആന്‍ഡ് സ്ട്രോക് ഫൌണ്ടേഷന്റെ ഒരു പഠനത്തിനിടയില്‍ ഏഴുവയസിനും 12 വയസിനുമിടയിലുള്ള നാലു കുട്ടികളില്‍ ഒരാള്‍ക്കു അമിതവണ്ണമുണ്ടെന്നു കണ്ടെത്തി.
Ads
ടിവി പരിപാടികള്‍ കാണാന്‍ കൃത്യ സമയം അനുവദിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ദിവസവും ഒരു മണിക്കൂര്‍ ടിവി കണ്ടോളൂ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞിട്ടുകാര്യമില്ല. അഞ്ചുമുതല്‍ ആറുവരെയാണു സമയം തീരുമാനിച്ചതെങ്കില്‍ കൃത്യം ആറുമണിക്കു കുട്ടി ടിവി കാണല്‍ നിര്‍ത്തണം.
വേറൊരു പ്രോഗ്രാമിന്റെ തുടക്കം കാണാന്‍ അഞ്ചു മിനിട്ടുകൂടി അല്ലെങ്കില്‍ കൂടുതല്‍ സമയം പഠിച്ചോളാം അതിനു പകരമായി 15 മിനിറ്റു കൂടി കാര്‍ട്ടൂണ്‍ കണ്ടോട്ടെ എന്ന രീതിയില്‍ സൌജന്യം അനുവദിച്ചു കൊടുക്കരുത്.ഏതു പരിപാടികള്‍ കാണണമെന്നതിനും സമയക്രമം തീരുമാനിക്കുന്നതിനും കുട്ടികളുമായി തുറന്ന ചര്‍ച്ചയാകാം. പക്ഷേ, ചിട്ട പാലിക്കുന്നതില്‍ ഇളവുകള്‍ പാടില്ല.
ഈ കുറുക്കു വഴി തെറ്റ്
ടിവി തുറന്ന് ഇഷ്ടപ്പെട്ട പരിപാടി കാണുന്നതിനിടയില്‍ ഒരുരുള ചോറു സൂത്രത്തില്‍ കുട്ടിയുടെ വായിലേക്ക്. കുട്ടികളെ ആഹാരം കഴിപ്പിക്കാന്‍ മിക്ക അമ്മമാരുടെയും എളുപ്പമാര്‍ഗം. ഈ കുറുക്കുവഴി തെറ്റ്, തെറ്റ്, തെറ്റ്.ടിവി പരിപാടി കാണിച്ചു ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാര്‍ക്കു പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടാകും.
ആഹാരവുമായി കുട്ടിയുടെ പുറകേ ഓടി മടുത്തു. എന്നാലു കഴിക്കുകയില്ല. മാത്രമല്ല, സോഫയും മുറിയുമെല്ലാം വൃത്തികേടാക്കും. ടിവിയുടെ മുന്നിലാകുമ്പോള്‍ ഒരു സ്ഥലം മാത്രം വൃത്തിയാക്കിയാല്‍ മതി. മനഃശാസ്ത്രജ്ഞര്‍ പറയുന്നതു കേട്ടോളൂ. ആഹാരം അതിന്റെ നിറം കണ്ട് മണവും രുചിയും ആസ്വദിച്ചു കഴിക്കേണ്ടതാണ്. ടിവി പരിപാടിയുടെ ആവേശത്തില്‍ ആഹാരം വിഴുങ്ങുമ്പോള്‍ ഈ രസങ്ങളൊന്നും കുട്ടിക്കു കിട്ടില്ല.
ടിവി പരിപാടിയൊന്നും കാണാതെ ആഹാരം കഴിക്കുമ്പോള്‍ മധുരവും എരിവുമെല്ലാം കുട്ടി നന്നായി ആസ്വദിക്കും. മാതാപിതാക്കള്‍ അല്‍പം ബുദ്ധിമുട്ടിയാലും ടിവി പ്രോഗ്രാമും ആഹാരം കഴിക്കുന്നതുമായി ഒരിക്കലും ബന്ധപ്പെടുത്തരുത്.കാര്‍ട്ടൂണ്‍ ചാനല്‍ കാണരുത് എന്നു കുട്ടികളെ വിലക്കിയാല്‍ മാത്രം പോര.
അവര്‍ക്കു പകരം "സമാശ്വാസ വിനോദം" അനുവദിക്കണം. ഔട്ടഡോര്‍ ഗെയിംസ് കളിക്കാന്‍ മാതാപിതാക്കള്‍ ഒപ്പം കൂടണം. അങ്ങനെ മാതാപിതാ ക്കള്‍കുട്ടികളുമായി അവരുടെ ഒപ്പം കൂടി കളിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങ ളോടുള്ള ആരാധന കുറയുമെന്നു മാത്രമല്ല ജീവിതത്തില്‍ മാതാപിതാക്കളെ പോലെയുള്ള വര്‍ക്കും തോല്‍വി പറ്റാമെന്ന പാഠവും കുട്ടി പഠിക്കും.
അപകടം ക്ഷണിക്കും അനുകരണം
ചാനലുകളിലെ കാര്‍ട്ടൂണ്‍കഥാപാത്രങ്ങളെ അനുകരിച്ചു കുട്ടികള്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്നതും പരുക്കു പറ്റുന്നതും ഓരോ വര്‍ഷം കഴിയും തോറും കൂടിയിട്ടുണ്ട്. സ്കൂളുകളിലെ കുട്ടികള്‍ക്ക് അപകടമരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സു നല്‍കാന്‍ കണക്ക് എടുത്തപ്പോഴാണു കാര്‍ട്ടൂണ്‍ കഥാപാത്ര അനുകരണം കൊണ്ടുള്ള അപകടങ്ങളും കൂടിയതായി മനസിലായത്.
കടപ്പാട്: Fb
Advertisment








