വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി നടത്തുന്ന ഡൊമിസിലറി കെയർ സെൻ്ററിൻ്റെ പ്രവർത്തനങ്ങളുടെ ചിലവിലേക്കായി കൊതവറ സെൻ്റ് സേവ്യേഴ്സ് കോളേജ് അദ്ധ്യാപകർ 36000/- രൂപ സംഭാവന ചെയ്തു. ആയതിൻ്റെ ചെക്ക് കോളേജ് പ്രിൻസിപ്പൾ ഡോ.രാജു ടി മാവുങ്കലിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.ബിനിമോൻ ഏറ്റുവാങ്ങി.കോളേജിലെ എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളുടെ സേവനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിട്ടു നൽകുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഇവ കൂടാതെ സാമ്പത്തിക സഹായവും ജനങ്ങൾക്ക് കൗൺസിലിംഗും സേവനങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വൈസ്.പ്രസിഡൻ്റ് ശ്രീമതി.സിനി സലി, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രി.ബി.എൽ സെബാസ്റ്റ്യൻ ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രി.രമേശ് പി.ദാസ് ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീജാ ഹരിദാസ്, മെമ്പർമാരായ ശ്രീ.കെ.എസ്. പ്രീജു ,ശ്രീ.എസ്.ദേവരാജൻ ,ശ്രീ.റ്റി.മധു, ശ്രീമതി.ജെൽസി സോണി, ശ്രീമതി. ധന്യ, ശ്രീമതി. ഷീജ ബൈജു, ശ്രീമതി .ഭൈമി വിജയൻ ,ശ്രീമതി കൊച്ചുറാണി ,ശ്രീമതി റോസി ബാബു ,ശ്രീ ഉദയപ്പൻ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദേവി പാർവ്വതി ,ജൂനിയർ സൂപ്രണ്ട് റ്റി.വി.ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.







