കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് സിബിഎസ്ഇ പരീക്ഷ മാറ്റി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും ചെയ്‌തു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പത്താംക്ലാസ് പരീക്ഷ ഫലത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ സിബിഎസ്ഇ ബോർഡ് തയ്യാറാക്കും. ഇന്റേണൽ അസെസ്‌മെന്റിന്റെ അടിസ്ഥാനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സ്കോർ നിശ്ചയിക്കും. കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്ന കാര്യം തീരുമാനിക്കും. ഇതിനായി ജൂൺ ഒന്നിന് വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
<ins class="adsbygoogle"
style="display:block; text-align:center;"
data-ad-layout="in-article"
data-ad-format="fluid"
data-ad-client="ca-pub-3626598784975466"
data-ad-slot="4866808903"></ins>
<script>
(adsbygoogle = window.adsbygoogle || []).push({});
</script>





