അച്ഛന്റെ പ്രതികാരം; മകളെ പീഡിപ്പിച്ച പ്രതിയുടെ വീട്ടില്‍ കയറി ആറ് പേരെ കൊന്നു

Hot Widget

Type Here to Get Search Results !

അച്ഛന്റെ പ്രതികാരം; മകളെ പീഡിപ്പിച്ച പ്രതിയുടെ വീട്ടില്‍ കയറി ആറ് പേരെ കൊന്നു

 


മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയുടെ വീട്ടില്‍ കയറി ആറ് പേരെ കൊന്ന് ഇരയുടെ പിതാവ്. മകളെ ബലാത്സംഗം ചെയ്തതിന്റെ പ്രതികാരമായാണ് മധ്യവയസ്‌കന്‍ ഒരു വീട്ടിലെ ആറ് പേരെ കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ജുട്ടഡ എന്ന ഗ്രാമത്തിലാണ് സംഭവം.


മകളെ ബലാത്സംഗം ചെയ്ത വ്യക്തിയുടെ കുടുംബത്തിലെ ഒരു പുരുഷന്‍, മൂന്ന് സ്ത്രീകള്‍, രണ്ട് വയസും ആറ് മാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്നിങ്ങനെ ആറ് പേരെയാണ് ഇയാള്‍ ദാരുണമായി കൊലപ്പെടുത്തിയത്. പുല്ല് വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് കൊല നടത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചപ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോഴേക്കും കൃത്യം നടന്നിരുന്നു. ചോരയില്‍ കുളിച്ചു നില്‍ക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.





ഇന്ന് രാവിലെ ആറ് മണിയോടെ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. 2018 ല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഈ ദാരുണമായ സംഭവങ്ങള്‍ക്ക് കാരണം. കൊല്ലപ്പെട്ട കുടുംബത്തിലെ വിജയ് എന്ന വ്യക്തി ഇയാളുടെ മകളെ ബലാത്സംഗം ചെയ്തതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ കൊല്ലപ്പെട്ടവരില്‍ വിജയ് ഇല്ല. സംഭവസമയത്ത് വിജയ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യയും കുട്ടികളും അടക്കമുള്ള ആറ് പേരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
Kerala news11

Top Post Ad

 


Subscribe To WhatsApp