സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ അവശ്യ സേവനങ്ങള്‍ മാത്രം

Hot Widget

Type Here to Get Search Results !

സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ അവശ്യ സേവനങ്ങള്‍ മാത്രം


 

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ശനി,ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരേസമയം പകുതി ജീവനക്കാര്‍ മാത്രം ആയിരിക്കും. സ്വകാര്യമേഖലയിലും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍

തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും.

ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതി തേടി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി നല്‍കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. ട്യൂഷന്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. ട്യൂഷന്‍ ക്ലാസുകളും ഓണ്‍ലൈന്‍ ആയി നടത്താം. ഹോസ്റ്റലുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ബീച്ചുകളിലും പാര്‍ക്കുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും.
Kerala news11

Top Post Ad

 


Subscribe To WhatsApp