ലോക വിജ്ഞാന ദീപം തെളിയിക്കാം: എ.കെ.സജീവ്

Hot Widget

Type Here to Get Search Results !

ലോക വിജ്ഞാന ദീപം തെളിയിക്കാം: എ.കെ.സജീവ്

 


ഡോ ബി ആർ അംബേദ്കറുടെ 130 മത് ജന്മദിനം April 14

കോട്ടയം: ലോക വിജ്ഞാന ദിനം,2021April 14 ബുധൻ വൈകുന്നേരം 8 മണിക്ക് .ലോക വിജ്ഞാന ദീപം തെളിയിക്കാം:
വംശവെറിയും മത ഭ്രാന്തും, ജാതിവിവേചനവും നൂറ്റാണ്ടുകളായി നില നിന്ന ഇന്ത്യൻ സമൂഹത്തെ നവീകരിക്കുകയും പരിഷ്കരിക്കുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്ത അത്ഭുത പ്രതിഭാസം ഡോ: ബി ആർ അംബേദ്കറുടെ ജന്മദിനം ഐക്യരാഷ്ട്രസഭ ലോകവിജ്ഞാ ദിനമായി ആഘോഷിക്കുന്നു.
വിഭവ പങ്കാളിത്തത്തിൻ്റെ മുറവിളി, അധികാര അവകാശ പരീക്ഷണങ്ങൾ, ഭുമിക്കായ്, വിദ്യാഭ്യാസത്തിനായ്, നീതിക്കായ് എത്രയോ കർമ്മതലങ്ങളിലൂടെയാണ് നാം.
വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനില്കുന്ന വിവേചനങ്ങളും, കേന്ദ്ര സംസ്ഥാന ജീവനക്കാരിൽ സംവരണീയ വിഭാഗങ്ങളിൽ പ്രത്യേകിച്ച് ഉന്നത ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന അതിഭീകര വിവേചനങ്ങളും അതീവ ഗൗരവമാണ്. അഭ്യസ്തവിദ്യരായ എത്രയോ യുവതി യുവാക്കളുടെ ജീവിതം ആരുടെയൊക്കെയോ തുലാസിൽ ആണന്ന് രഞ്ജിത്തിൻ്റെ ജീവിത അനുഭവം നമ്മെ ഓർമ്മപ്പെടുത്തുന്നില്ലേ.സംവരണ ആനുകുല്യങ്ങളിൽ അഭിരമിക്കുന്നവർ മാത്രമാവരുത് ഈ സംവരണീയ വിഭാഗങ്ങളും, പാർശ്വവൽകൃത ജനത എന്നും ഓർമ്മപ്പെടുത്തുന്ന എത്രയോ സംഭവങ്ങൾ അനുദിനം നമ്മൾ അറിയുന്നു.
പൗരബോധവും, സാമൂഹിക ജനാധിപത്യവും, മതേതര ഇന്ത്യയും, രാഷ്ട്രബോധമാക്കിയ ഇന്ത്യൻ ഭരണഘടന രാഷ്ട്രത്തിന് സമർപ്പിച്ച
ഡോ: ബി.ആർ അംബേദ്കറുടെ
130 മത് ജന്മദിനം ലോക വിജ്ഞാനനമായി 2020 April 14 ന് നമ്മൾ ആഘോഷിച്ചതാണ് .ഈ ദിനത്തിൽ ഇന്ത്യയിലെ ഓരോ മനുഷ്യരും
ഡോ ബി ആർ അംബേദ്കർ ജന്മദിനം ആഘോഷിക്കണം.2020 April 14 ൽ നമ്മൾ ആഘോഷിച്ച അതേ മാതൃകയിൽ April 14 ബുധൻ വൈകുന്നേരം 8 മണിക്ക് ഭവനങ്ങളിൽ ദീപാലങ്കാരങ്ങൾ നടത്തിയും, ബാബാ സാഹിബ് ഡോ ബി ആർ അംബേദ്കറുടെ ഛായാചിത്രത്തിൽ കുടംബ അംഗങ്ങളോടൊപ്പം സ്വന്തം ഭവനങ്ങളിൽ പുഷ്പാർച്ചനയും, ദീപം തെളിയിച്ചും നമുക്ക് ആദരവ് നല്കാം.
Kerala news11

Top Post Ad

 


Subscribe To WhatsApp