റാന്നി :വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും വചനഘോഷണം മാസികയുടെയും സംയുക്ത ആഭിമുഖ്യത്തിൽ റാന്നി അങ്ങാടി പി ജെ ടി ഹാളിൽ വച്ച് 2025 മെയ് 27 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമ്മേളനം കേരള സംസ്ഥാന സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി ബഹു: വി. എൻ .വാസവൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ തോമസ്കുട്ടി പുന്നൂസ് അധ്യക്ഷത വഹിക്കും. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ:പി ജെ കുര്യൻ മുൻ എംഎൽഎ രാജു എബ്രഹാം, കെ പി ഉദയഭാനു ,പ്രമോദ് നാരായൺ എം എൽ എ, പാസ്റ്റർ ജോർജ് ജേക്കബ്, റവ:ഡോ: സണ്ണി ഡി ബാംഗ്ലൂർ, അഡ്വ:കെ ജയവർമ്മ, പ്രൊഫ: ഡോ: ജോർജ് മാത്യു മുള്ളുംകാട്ടിൽ,
തോമസ്മാമ്മൻ പുത്തൻപുരയ്ക്കൽ, അഡ്വ:എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, ഡോ:എ എം വർഗീസ് പാ:സിനു മാത്യു ,ശ്രീമതി ഓമന രാജൻ ,ഷാജി തേക്കാട്ടിൽ, അനി വലിയകാലായിൽ, മേഴ്സി പാണ്ടിയേത്ത്, ജെന്റിൽ ജിൻഷാദ് തുടങ്ങിയവർ പ്രസംഗിക്കും. ജോർജ് ജേക്കബ് ഫൗണ്ടേഷന്റെ ഉദ്ഘാടനവും ആയിരം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും സമ്മേളനത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9446754442