അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരെന്ന് റിപ്പോർട്ട്. കേരളതീരത്ത് ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.ഇതില്‍ 21 പേരെ കോസ്റ്റ് ഗാര്‍ഡ് ഷിപ്പിലെത്തിച്ചു. ക്യാപ്റ്റന്‍ അടക്കം മൂന്നുപേര്‍ അപകടത്തില്‍പെട്ട അതേ കപ്പലില്‍ തന്നെ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
കപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. യുക്രൈനില്‍ നിന്നുളള രണ്ടുപേർ, ജോര്‍ജിയയില്‍ നിന്നുളള ഒരാള്‍ എന്നിങ്ങനെയാണ് കപ്പലിലെ മറ്റ് ജീവനക്കാര്‍. അപകടത്തില്‍പ്പെട്ട കപ്പല്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയാണണ് ഇവർ കപ്പലിൽ തന്നെ തുടരുന്നത്.ഫിലിപ്പീന്‍സുകാരായ 20 പേരാണ് കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍.