"വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തണമെന്ന് രാഷ്ട്രീയകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് തീരുമാനിച്ചു," ഇന്ന് നടന്ന മന്ത്രിസഭാ സമ്മേളനത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പല സംസ്ഥാനങ്ങളിലും നടത്തിയ ജാതി സർവേകൾ"അശാസ്ത്രീയ"മാണെന്ന് വൈഷ്ണവ് പറഞ്ഞു. എൻഡിഎ ഭരിക്കുന്ന ബിഹാർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ജാതി സർവേയുടെ കണക്കുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Caste census: വരുന്നു ജാതി സെൻസസ്; സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ്
01 മേയ്
രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ച് മോദി സര്‍ക്കാര്‍. അടുത്ത ജനറല്‍ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ദില്ലിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ലെന്നും സെന്‍സസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും ഇത രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയായിരുന്നുവെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
Kerala news11