120ഹെര്‍ട്സ് പ്രോമോഷന് ടെക്നോളജിയോടു കൂടിയ ഡിസ്പ്ലേ ഫോണിന്റെ പ്രധാന ആകര്‍ഷണമാകും. സുഗമമായ സ്ക്രോളിങും ഉറപ്പ്. ഡൈനാമിക് ഐലാന്‍ഡും ഫേസ് ഐ.ഡിയും തുടര്‍ന്നും ഉണ്ടാകും. ആപ്പിളിന്റെ എ19 ചിപ്പായിരിക്കും ഐഫോണ്‍ 17 എയറിന്റെ ഹൃദയം. 8 ജി.ബി/ 12 ജി.ബി റാമില്‍ 256 ജി.ബി അല്ലെങ്കില്‍ 512 ജി.ബി സ്റ്റോറേജിലായിരിക്കും ഫോണ്‍ ലഭ്യമാവുക. കനം കുറഞ്ഞത് കൊണ്ട് ബാറ്ററിയുടെ കാര്യത്തില്‍ ആപ്പിള്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് കരുതാനാകില്ല. ഏകദേശം 899 ഡോളര്‍ (ഏകദേശം 75,000 രൂപ) മുതല്‍ വില ആരംഭിക്കുമെന്നാണ് കരുതുന്നത്.
Technology news update: ഏറ്റവും കനം കുറഞ്ഞ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തിക്കാന്‍ ആപ്പിള്‍
26 ഏപ്രിൽ
ഏറ്റവും കനം കുറഞ്ഞ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തിക്കാന്‍ ആപ്പിള്‍. ഇക്കൊല്ലം സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 17 എയര്‍ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായിരിക്കുമെന്നാണ് സൂചന. ഐഫോണ്‍ 17 എയറിന്റെ കനം വെറും 6 മില്ലിമീറ്റര്‍ മാത്രം. അതായത് ഒരു പേനയുടെ കനം. ടൈറ്റാനിയം-അലൂമിനിയം ഫ്രെയിമിലാണ് നിര്‍മ്മാണം. ഭാരം കുറക്കാനും പ്രീമിയം ഫീല്‍ നല്‍കാനും ഇതിനാകും. 6.6 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ, സ്ക്രാച്ച്-റെസിസ്റ്റന്റ് ഗ്ലാസ്, മാറ്റ് ഫിനിഷ് എന്നിവ ഫോണിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.
Kerala news11