യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 130 പ്രമുഖര്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്, കിരണ്‍ റിജിജു, ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ജോഷ്വ ഡിസൂസ എന്നിവരും പങ്കെടുക്കുന്നുണ്ട്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ വത്തിക്കാനില്‍ ഒന്‍പത് ദിവസത്തെ ദുഃഖാചരണം ആരംഭിക്കും
Pope Francis: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം
26 ഏപ്രിൽ
ലോകമെങ്ങുമുള്ള മനുഷ്യരെയും പ്രകൃതിയെയും അളവറ്റു സ്നേഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്കാരച്ചടങ്ങുകള്‍. പൊതുദര്‍ശനത്തിനു ശേഷം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍നിന്ന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിലാപയാത്രയുമായാണ് മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലെത്തിച്ചത്.
Kerala news11