ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. പ്രാദേശിക സമയം രാവിലെ 7.35 നാണ് മാര്‍പാപ്പയുടെ അന്ത്യമെന്ന് വത്തിക്കാന്‍ അറിയിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് 88 കാരനായ ഫ്രാന്‍സിസ് പാപ്പയുടെ അന്ത്യം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ കഴിഞ്ഞ മാര്‍ച്ച് 23 നാണ് ഡിസ്ചാര്‍ജ് ചെയ്ത് വത്തിക്കാനിലെ വസതിയിലേക്ക് കൊണ്ടുവന്നത്. സ്വവസതിയില്‍ വെച്ചാണ് മാര്‍പാപ്പയുടെ മരണം സ്ഥിരീകരിച്ചത്.
ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയായി 2013 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കക്കാരനായ ആദ്യ മാര്‍പാപ്പ കൂടിയാണ് പോപ്പ് ഫ്രാന്‍സിസ്.