രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും.
വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ വർഷങ്ങൾക്ക് മുമ്പ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വീട്ടിൽ മോഷണശ്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.സംഭവത്തിൽ വീട്ടിൽ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചിൽ ആരംഭിച്ചു.സിസിടിവിയുടെ ഹാർഡ് ഡിസ്ക് തെളിവ് നശിപ്പിക്കുന്നതിനായി നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു ഫൊറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.