ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താനയെ (ക്രിസ്റ്റീന-43) എക്‌സൈസ് ചോദ്യം ചെയ്യുന്നു.നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തസ്ലിമയ്ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി ചോദിച്ചറിയും.
ഷൈന്‍ ടോം ചാക്കോയുമായി പരിചയമുണ്ടെന്ന് പിടിയിലായ സമയത്ത് തസ്ലിമ പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണസംഘത്തിനു കണ്ടെത്താനുള്ളത്.
പ്രതികള്‍ക്ക് സിനിമാ രംഗവുമായി അടുത്ത പരിചയമുണ്ട്. രണ്ട് നടന്‍മാരെ പരിചയമുണ്ടെന്ന് തസ്ലിമ കോടതിയില്‍ വെച്ച് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പ്രതികളുടെ ബാങ്ക് ഇടപാട് വിവരങ്ങളും ഫോണ്‍വിളി, മെസേജ് വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
തസ്ലിമ മലയാളം, തമിഴ് സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തുള്ളവരുമായി ബന്ധം പുലര്‍ത്തിയതിനു തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു.അന്വേഷണത്തിനിടെ സ്വര്‍ണക്കടത്ത് - പെണ്‍വാണിഭ ഇടപാടുകളുടെയും വിവരങ്ങള്‍ കിട്ടിയിരുന്നു. ഇതേ കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും.